Navigation Menu

Featured Post

Ad Block

Recent Posts

അന്യമതസ്ഥരെ വിലക്കി മരണവീട്ടിൽ ബോർഡ്‌ ! (Feku Spotted!)


പിതൃശൂന്യതയും വിവരക്കേടും പറയാനും നിരപരാധികളുടെ ചോര കുടിക്കാനും മാത്രം വാ തുറക്കുന്ന കളസധാരികളും അവരുടെ കച്ചി പേപ്പറും കൂടി തുറന്ന് വിട്ട പുതിയ ഭൂതം FB യിൽ കിടന്ന് ഓടുന്നത് കണ്ടപ്പോൾ, ജില്ല നുമ്മടെ കൊല്ലം ആയത് കൊണ്ടും ഇതിൽ പറയുന്ന കൂട്ടിക്കടയിൽ ഇടക്കിടെ ഉപജീവനാർഥം പോകുന്നത് കൊണ്ടും അത് വഴി കുറേ നല്ല സുഹൃത്തുക്കൾ ഉണ്ടായത് കൊണ്ടും സർവോപരി പറയുന്നത് നുമ്മടെ 'ടോയ് ലറ്റ് ഭൂമി 'ആയത് കൊണ്ടും ഷമീർ, ബിസ്മിൻ ഷാ തുടങ്ങിയ അടുത്ത സുഹൃത്തുക്കളെ ഒന്ന് വിളിച്ച് അന്വേഷിക്കാമെന്ന് വച്ചു. (സംഭാഷണം റിക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട് )

അങ്ങനെ വിളിച്ചപ്പോൾ കിട്ടിയ വിവരണങ്ങൾ ഇങ്ങനെ!

ഇതിൽ പറയുന്ന ആളിന്റെ പേരും നടത്തുന്ന സ്ഥാപനത്തിന്റെ പേരും ഉമ്മുമ്മ മരിച്ച കാര്യവും തുടർന്ന് ബോർഡ് ഒട്ടിച്ച കാര്യവും സത്യം തന്നെയാണ്.

പക്ഷേ...

ബാദുഷ മുജാഹിദ് പ്രവർത്തകനല്ല .വായിൽ വിരലിട്ട് കുത്തി തന്തക്ക് വിളിച്ചു കൊണ്ടിരുന്നാൽ പോലും ചിരിച്ച് കൊണ്ട് നേരിടുന്ന തബ് ലീഗിന്റെ ഒരു കടുത്ത പ്രവർത്തകനാണ്. സംഘികൾക്കും ഇതറിയാം. പക്ഷേ 'തബ്ലീഗ് 'എന്ന് പറയുമ്പോൾ ഒരു ഗുമ്മില്ലല്ലോ.!

അത് കൊണ്ട് കേൾവിക്കാരിലും വായനക്കാരിലും 'ഹിസ്ബുൾ മുജാഹിദീൻ ' എന്ന പേര് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഇടിമുഴക്കത്തോടെയുള്ള ഡിജിറ്റൽ എഫക്റ്റ് കിട്ടാൻ നീട്ടിപ്പിടിച്ച് 'മുജാഹിദീൻ 'എന്നെഴുതി എന്ന് മാത്രം.കൂട്ടത്തിൽ ഉർദുവും ബംഗാളിയും സംസാരിക്കുന്നവർ രാത്രിയിൽ വന്ന് പോകുന്നു എന്ന 'ബീകര സത്യവും' കൂടിയായപ്പോൾ നല്ല എരിവുള്ള മസാല റെഡി!

ഇനി ബോർഡിന്റെ കാര്യം..

ഇസ്ലാമിക നിയമമനുസരിച്ച്‌ അന്യപുരുഷൻമാർ അന്യ സ്ത്രീകളെയും തിരിച്ചും മയ്യിത്ത് കാണാൻ പാടില്ല എന്നാണ് (അഭിപ്രായ വ്യത്യാസം ഉണ്ടോ എന്നറിയില്ല) ഇസ്ലാമിക ജീവിതത്തിൽ അൽപം കാർക്കശ്യം പുലർത്തുന്ന ഇദ്ദേഹം മരണ ദിവസം ഒരു പയ്യനെ കൊണ്ട് സ്വന്തം പറമ്പിനകത്ത് വീടിന്റെ വാതിലിനോട് ചേർന്ന തിണ്ണയുടെ മുകൾ വശത്തായി ഒരു പോസ്റ്റർ ഒട്ടിച്ചു.അതിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്

'' ശ്രദ്ധിക്കുക. അന്യപുരുഷൻമാർ മയ്യിത്ത് കാണാതിരിക്കുക "

അല്ലാ!

അറിയാൻ മേലാഞ്ഞ് ചോദിക്കുവാ..

ഇതിലെവിടെയാണടാ പരട്ട സംഘികളെ 'അന്യമതസ്ഥർ ' എന്ന പദം ? മനുഷ്യരെ തമ്മിലടിപ്പിക്കാനും അത് വഴി പച്ച മാംസവും ചോരയും കുടിച്ച് അധികാരത്തിലേറാനും എന്ത് പിതൃശൂന്യതയും കാണിക്കാൻ നിനക്കൊന്നും ഒരു ഉളുപ്പുമില്ല എന്നറിയാം. ഇവന്റെയൊക്കെ കയ്യിലിരിപ്പ് കൊണ്ട് നാട്ട്കാർ വിളിക്കുന്ന തന്തക്ക് വിളി കാരണം ഇവനെയൊക്കെ ശാഖയിലേക്ക് അയക്കുന്ന പിതാശ്രീ മാർക്കും മാതാശ്രീമാർക്കും എപ്പോഴും തുമ്മാനേ നേരം കാണൂ.

ആകെയുള്ള ഒരാശ്വാസം ഈ പത്രം ലവൻമാർ പോലും വായിക്കില്ല എന്നതാണ് .വീട്ടിലെ കോഴി കാഷ്ഠിക്കുമ്പോൾ അത് തുടച്ച് കളയാനല്ലാതെ ലവൻമാർ ഈ കച്ചിപ്പേപ്പർ കൈ കൊണ്ട് പോലും തൊടില്ല. പിന്നല്ലേ നാട്ടുകാർ!


പൊളിച്ചടക്കൽ‌ by: Anzar Thevalakkara
Original Post: